919495981237

about us

Know more about Seed

യു. എ. ഇ. കക്കാട് മഹല്ല് കൂട്ടായ്മയുടെ ആഭിമുഖ്യ ത്തിൽ രൂപീകൃതമായ വിദ്യാഭ്യാസ-തൊഴിൽ ശാക്തീകരണ സംരംഭ SEED (Support for Educational Empowerment & Development) കാലത്തിന്റെയും ദേശത്തിന്റെയും മാറി വരുന്ന അഭിരുചികൾക്കും, അവബോധങ്ങൾക്കും അനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. അതാത് കാലഘട്ടത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സജ്ജരാകുവാൻ യുവ തലമുറയെ വഴികാട്ടുകയാണ് SEED.

യു. എ. ഇയിലെ കക്കാട് മഹല്ലിലെ പ്രവാസികളുടെ കൂട്ടാ യ്മയാണ് UKMK (യു. എ. ഇ. കക്കാട് മഹല്ല് കൂട്ടായ്മ). UKMK കക്കാട് മഹല്ലിലെ വിദ്യാഭ്യാസ - സാമുഹ്യ- സാംസ്കാരിക രംഗത്ത് അവരുടേതായ സംഭാവനകൾ അർപ്പിക്കുന്നു. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാൻ സിഡിന് രൂപം നൽകിയത് UKMK യാണ്.

  • മഹല്ലിലെ വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങളുടെ പുതിയ അദ്ധ്യായം കുറിക്കുകയാണ് SEED.
  • വിദ്യാഭാസ ശാക്തീകരണ പ്രവർത്തനങ്ങൾ നടത്തുക വഴി സാമൂഹിക സാംസ്‌കാരിക മുന്നേറ്റം നടത്തുകയാണ് ലക്‌ഷ്യം
  • കൃത്യവും ഫലപ്രദവും അഭിരുചിക്ക് ഇണക്കിയതുമായ വിദ്യാഭ്യാസം ലഭ്യമാക്കുക
  • മുതിർന്നവരെയും കുടുംബിനികളെയും കൃത്യമായ പാഠ്യ പദ്ധതികളിലൂടെ ശാക്തീകരിക്കുക
  • സ്കൂളുകളിലെ കൊഴിഞ്ഞുപോക്കു തടയാൻ ഉള്ള പദ്ധതികൾ തയ്യാറാക്കുക
  • വിപുലമായ വിവരശേഖരണം നടത്തി വിദ്യാർത്ഥികളുടെ അഭിരുചി കണ്ടെത്തി തരംതിരിച്ച് , അവരുടെ വിദ്യാഭ്യാസ ലക്‌ഷ്യം നേടാൻ സഹായിക്കുക
  • സർക്കാർ ജോലി ലഭിക്കുന്നതിന് , ഉയർന്ന നിലവിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ നൽകുക
  • പഠനത്തിന് സ്കോളർഷിപ്പുകൾ നൽകുക
  • വിവിധ ഏജൻസികളിൽ നിന്ന് സ്കോളർഷിപ്പുകൾ ലഭ്യമാക്കാൻ സഹായിക്കുക
  • മിടുക്കരായ കുട്ടികൾക്ക് പഠനത്തിന് സ്കോളർഷിപ്പുകൾ നൽകുക
  • കുട്ടികളിൽ വിദ്യാഭ്യാസ - തൊഴിൽ അവബോധം വളർത്തുക . അതിനുള്ള പരിശീലന പരിപാടികൾ സംഘടിപ്പിക്കുക
  • ഗവണ്മെന്റ് പദ്ധതികളെ കുറിച്ചും , ധനസഹായങ്ങളെ കുറിച്ചും , ജനങ്ങളെ ബോധവാന്മാരാക്കുക